കായംകുളത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി..അന്വേഷണം ആരംഭിച്ച് പൊലീസ്…

ആലപ്പുഴയിൽ കാറിനുള്ളിൽ 50 കാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മരിച്ച നിലയിൽ കണ്ടെത്തി. വാത്തികുളം സ്വദേശിയായ അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിലാണ് സംഭവം. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാർ നിർത്തിയിട്ടിരുന്നത്. കുറത്തികാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button