കായംകുളത്ത് ബാർ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു… പ്രതി….
കായംകുളം : കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്‍(68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഐക്യ ജങ്ഷന്‍ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാന്‍ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ്
വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ്
മരിച്ചത്.
പ്രതി ഷാജഹാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ്
പറയുന്നത്. മാനസിക വിഭ്രാന്തി കാണിക്കുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട പ്രകാശന്‍ വിമുക്തഭടനാണ്.