കായംകുളത്ത് അനധികൃത മദ്യവിൽപ്പന കൊല്ലം സ്വദേശി അറസ്റ്റിൽ….

കായംകുളം : കായംകുളത്ത് എക്സൈസ് അനധികൃത മദ്യവിൽപ്പനയ്ക്ക് ഒരാളെ അറസ്റ്റ് ചെയ്തു . കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പ്രതിരോധ സേനയിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെയാണ് 55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടിയത്. ആലപ്പുഴ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പിഒ റെനി, സിവിൽ എക്സൈസ് ഓഫീസർ സജീവ്, വുമൻ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.

Related Articles

Back to top button