കായംകുളം സ്വദേശികളായ 3 യുവാക്കൾ പിടിയിൽ…. മീൻ കച്ചവടത്തിന്റെ മറവിൽ…..
വെൺമണി ഇല്ലത്തുമേപ്പുറം ഭാഗത്തു റോഡിൽ മീൻ കച്ചവടം നടത്തി വന്ന പത്തിയൂർ എരുവ കൂട്ടെത്തു തെക്കതിൽ വീട്ടിൽ ബിലാൽ (23), പത്തിയൂർ വല്യത്തു കിഴക്കേതിൽ അജിംഷാ (22), പത്തിയൂർ കൂട്ടെത്തു തറയിൽ വീട്ടിൽ ഷാദിൽ (20) എന്നിവരെ പോലീസ് പിടികൂടി. വെൺമണി പൊലീസാണ് ഇവരെ പിടികൂടിയത്.
പിക്കപ് ഓട്ടോറിക്ഷയിൽ മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ 3 യുവാക്കൾ പിടിയിൽ. പിടിയിലായവർ കായംകുളം പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും മോഷണ – അടിപിടി കേസുകളിൽ പ്രതികളാണ്.