കായംകുളം സിയാദ് വധക്കേസ്..പ്രതികൾക്ക് ജീവപര്യന്തം തടവും….
ആലപ്പുഴ: കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒന്നേക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് .
തടവിന് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികം തടവ് അനുഭവിക്കണം.2020 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. കായംകുളം എംഎസ്എം സ്‌കൂളിന് മുന്നില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ സിയാദിനെ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു . നിരവധി ഗുണ്ടാ ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍.