കായംകുളം പുനലൂർ റോഡിൽ സാഹസിക യാത്ര..എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്…
ആലപ്പുഴ: കായംകുളം പുനലൂർ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ യുവാക്കളുടെ സാഹസികയാത്ര. മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടറാണ് സഹസിക യാത്ര നടത്തിയത്.രണ്ട് ദിവസം മുൻപ് ചാരുമൂട് വെച്ചാണ് സംഭവം നടന്നത്.ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.ഇതോടെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയായിരുന്നു.യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.