കാമുകൻ വിനോദ യാത്രയ്ക്ക് പോയി… കാമുകി ബിരുദ പരീക്ഷ എഴുതാന്‍ എത്തി… ഒടുവിൽ…

വിനോദ യാത്രയ്ക്ക് പോയ കാമുകനുവേണ്ടി ബിരുദ പരീക്ഷ എഴുതാന്‍ എത്തിയത് കാമുകി. ഇരുവരും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. പരീക്ഷാ ദിവസം കാമുകനുവേണ്ടി മൂന്നാം വര്‍ഷ ബി.കോം പരീക്ഷ എഴുതാനാണ് യുവതി എത്തിയത്. എന്നാൽ പേപ്പര്‍ കൈമാറുന്നതിനിടയിൽ പിടിയിലായി.ഗുജറാത്തിലെ 24 കാരിക്ക് പ്രണയം മൂലം അവളുടെ കരിയറിനെ തന്നെ ബാധിച്ചേക്കാമെന്ന അവസ്ഥയാണിപ്പോള്‍. സംഭവത്തിൽ ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടേറ്റീവ് ടീം കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് യുവതിയെ ശിക്ഷിക്കാന്‍ ശുപാര്‍ശ ചെയ്തു.യുവതിയുടെ മാതാപിതാക്കള്‍ക്ക് അവളുടെ പ്രവൃത്തിയെക്കുറിച്ച് അറിയില്ലായിരുന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ ഹാള്‍ ടിക്കറ്റില്‍ മാറ്റം വരുത്തിയെന്നും പരീക്ഷാ ഹാളില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ പ്രിന്റൗട്ട് എടുത്തെന്നും യുവതി കമ്മിറ്റിയെ അറിയിച്ചു. എന്നാൽ അതേ ഹാളിലെ മറ്റൊരു വിദ്യാര്‍ത്ഥി, പെണ്‍കുട്ടി ഇരുന്ന സീറ്റ് നമ്പറില്‍ ഒരു ആണ്‍കുട്ടി ഇരിക്കാറുണ്ടായിരുന്നുവെന്ന് സൂപ്പര്‍വൈസറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളത്തരം പുറത്തായത്. ബി.കോം ബിരുദം റദ്ദാക്കാന്‍ സര്‍വകലാശാലയിലെ ഫാക്ട് കമ്മിറ്റി നല്‍കിയ ശുപാര്‍ശ അംഗീകരിക്കാന്‍ വിഎന്‍എസ്ജിയുവിന്റെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചാല്‍, യുവതിക്ക് സര്‍ക്കാര്‍ ജോലി പോലും നഷ്ടമായേക്കും. ഇത്തരം കേസുകളില്‍ ഏറ്റവും കഠിനമായ ശിക്ഷ സ്വന്തം ബിരുദം റദ്ദാക്കലാണെന്ന് ഫാക്ട് കമ്മിറ്റി കണ്‍വീനര്‍ സ്‌നേഹല്‍ ജോഷി പറഞ്ഞു.

Related Articles

Back to top button