കാമുകനൊപ്പം പോകാൻ കുട്ടികൾ തടസ്സം…ശ്വാസം മുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ…..
കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസ്സമായതിനെ തുടർന്ന് അഞ്ചും മൂന്നും വയസുള്ള മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിൽ .ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരകൃത്യം ചെയ്തതെന്ന് യുവതി പൊലീസിന് മൊഴി നൽകി .മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം .മാർച്ച് 31നായിരുന്നു ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.തുടർന്ന് ഇയാൾ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല .
കുട്ടികളുടെ മരണത്തിൽ ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. മരണത്തേക്കുറിച്ച് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത് .പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു .കാമുകനൊപ്പം പോകാനായി ആയിരുന്നു തുണി വച്ച് മുഖവും മൂക്കും പൊത്തി കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് യുവതി പൊലീസിനോട് വിശദമാക്കി.