കാമുകനുമായുള്ള പ്രണയം ഭർത്താവും ബന്ധുക്കളും അറിഞ്ഞു…. കാമുകനെ കൊന്ന് മറവ് ചെയ്ത് കാമുകി…..
നദിക്കരയില്‍ 19കാരനെ കൊന്ന് മറവുചെയ്തു കാമുകി. 18 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. നദിക്കരയില്‍ മറവുചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാമുകിയും കാമുകിയുടെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതയായ ശോഭ എന്ന യുവതി 19കാരനുമായി പ്രണയത്തിലായിരുന്നു. ശോഭയുടെ ഭര്‍ത്താവും 19കാരനും മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ശോഭയുമായി പ്രണയത്തിലായത്. സ്ഥിരമായി ഇരുവരും ശോഭയുടെ വീട്ടില്‍വച്ച് കാണാറുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ശോഭയുടെ ഭര്‍ത്താവും സഹോദരങ്ങളും അറിഞ്ഞതിന് പിന്നാലെ 19കാരനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജാര്‍ഖണ്ഡിലെ പലമു ജില്ലയിലാണ് സംഭവം. നയന്‍ എന്ന പത്തൊന്‍പതുകാരനാണ് കൊല്ലപ്പെട്ടത്. നയന്റെ വീട്ടുകാര്‍ ഇയാളെ കാണാനില്ലെന്ന് പരാതിപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനു ശേഷം ശോഭ ഭര്‍ത്താവിനൊപ്പം റായ്പ്പൂരിലേക്ക് കടന്നിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ശോഭ കുറ്റം സമ്മതിച്ചു.