‘കാഫിര്‍’ പോസ്റ്റ് പ്രചരണം..കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി…
വ്യാജ ‘കാഫിര്‍’ പോസ്റ്റ് പ്രചരിപ്പിച്ച കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍.സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് പ്രയോഗത്തിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് കെ.കെ ലതികയാണ്. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ പറഞ്ഞു.
പൊലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചു പ്രത്യേക ഏജന്‍സി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫെയ്സ്ബുക്ക് അധികാരികളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.