കാപ്പ കേസ് പ്രതി സിപിഎമ്മിൽ ചേർന്നു..മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരണം…
പത്തനംതിട്ടയിൽ കാപ്പ കേസിൽ പ്രതിയായ ആളെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ആണ് സിപിഎമിൽ ചേർന്നിരിക്കുന്നത്.ആരോഗ്യമന്ത്രി വീണ ജോർജായിരുന്നു സ്വീകരണ പരുപാടി ഉത്‌ഘാടനം ചെയ്തത്.ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ശരണിനെ മാലയിട്ട് സ്വീകരിച്ചു.സ്ത്രീയെ അക്രമിച്ചതിലടക്കം പ്രതിയായ ശരൺ ജൂൺ 23 നായിരുന്നു ജയിലിൽ നിന്നും ഇറങ്ങിയത്.ശരണ്‍ ബിജെപി അനുഭാവിയായിരുന്നു. ഇന്ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ക്ക് സിപിഎം അംഗത്വം കൊടുത്തത്.