കാപ്പ കേസ് പ്രതിക്ക് പുറമെ..സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും…

പത്തനംതിട്ടയിൽ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിൽ നേതാക്കള്‍ ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്.വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു.എന്നാൽ കേസിലെ നാലാം പ്രതി സുധീഷ് ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്.ഇയാളാണ് ഇപ്പോൾ പാർട്ടിയിൽ ചേർന്നിരിക്കുന്നത്.

2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഒളിവിലുള്ള പ്രതി സുധീഷിനെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിക്കുന്നത്. സിപിഎമ്മിലേക്ക് സ്വീകരിച്ചരവരിൽ ഒരാള്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ പുതിയ വിവാദം.

Related Articles

Back to top button