കാപ്പ കേസിൽ ആലപ്പുഴ തകഴി സ്വദേശി അ‌റസ്റ്റിൽ..അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി…

സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ തകഴി പഞ്ചായത്ത് 12ാം വാർഡിൽ കുന്നുമ്മ രതീഷ് ഭവനിൽ ഒ.പി.ആർ എന്ന് വിളിക്കുന്ന രതീഷ് അറസ്റ്റിലായി. കഠിന ദേഹോപദ്രവം ഏൽപിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ 5 ഓളം ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നയാളാണ് ഒ.പി.ആർ എന്ന് വിളിക്കുന്ന രതീഷ്. 2017 ൽ ഗണപതി എന്നയാളെ ഉപദ്രവിച്ച് സ്വർണ്ണം കവർന്ന കേസിൽ 7 വർഷം കോടതി ശിക്ഷിച്ച് ജയിലിൽ കഴിയവേ അടുത്തിടെ കേരള ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വളഞ്ഞ വഴിയിലെ ഹോട്ടൽ ജീവനക്കാരനെ ഉപദ്രവിക്കുകയും കേസെടുക്കുകയും ചെയ്തു. കാപ്പ നിയമ പ്രകാരം അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ഇയാളെ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാർ ൻ്റെ നേതൃത്വത്തിൽ ജി.എസ്.ഐ വേണുഗോപാലൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, ബിബിൻദാസ്, വിഷ്ണു ജി, മുഹമ്മദ് ഹുസൈൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് കുമാർ, ഗാർഗി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button