കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍….

കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം പാലത്തിന് മുകളില്‍ സംശയാസ്പദമായ രീതിയില്‍ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും നരിക്കുനി ഫയര്‍ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയോടെയാണ് പുഴയില്‍ 12 അടിയോളം താഴ്ചയില്‍ അജയന്റെ മൃതദേഹം കണ്ടത്തെിയത്. കാലില്‍ മുഴുവന്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു. അത് മുറിച്ചു മാറ്റിയാണ് മൃതദേഹം കരക്കെത്തിച്ചത്.

Related Articles

Back to top button