കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: മുതുകുളത്തു നിന്ന് കാണാതായ യുവാവിനെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര സ്വദേശി അഖിൽ സുരേഷിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ ജങ്കാർ ജംഗ്ഷനിലെ തീരത്തോട് ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഇന്നലെ രാത്രി മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം കായംകുളം പോലീസിൽ പരാതി നൽകിയിരുന്നു. കുണ്ടറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.