കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്നും കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുൺ കുമാറിന്റെ മൃതദേഹമാണ് ലഭിച്ചത്. വനാതിർത്തിയിലെ ഫയർ ലൈനിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം 15-കാരനായ സജി കുട്ടനായി തിരച്ചിൽ തുടരുകയാണ്. കുട്ടികളെ കണ്ടെത്തുന്നതിനായി കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. വനമേഖലയെ ഏഴായി തിരിച്ച് 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളാണ് പരിശോധന നടത്തുന്നത്.

Related Articles

Back to top button