കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി….

തൃശൂർ കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button