കാട്ടുശ്ശേരി വേല.. വെടിക്കെട്ടിന് അനുമതി നിഷേധിച്ചു…

പാലക്കാട് : കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചു. വെടിക്കെട്ട് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല ക്രമീകരിച്ചിട്ടില്ലെന്ന കാരണത്താലാണ് നടപടി.

അനുമതി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റിസ്ക് അസസ്‌മെന്റ് പ്ലാനും വേല കമ്മറ്റി ഹാജരാക്കിയിട്ടില്ല. ഉപകരണങ്ങളുടെ കെമിക്കൽ ലബോറട്ടറി പരിശോധന നടത്തിയിട്ടില്ലെന്നും 2 മാസത്തിന് മുമ്പ് അപേക്ഷ നൽകണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്നും എഡിഎം ഉത്തരവിൽ പറയുന്നു. മാർച്ച് 26, 27 തീയതികളിലാണ് കാട്ടുശ്ശേരി വെടിക്കെട്ട്.

Related Articles

Back to top button