കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് വന്ന 3 പേ‌ർ…സഹായത്തിന് ഒരു മലയാളി.. പിടിച്ചെടുത്തത് കഞ്ചാവ്..

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പൻചോലയിൽ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഉടുമ്പൻചോല സ്വദേശി കാർത്തിക് (19), തേനി സ്വദേശികളായ നിതീസ്‌ കുമാർ (21), ഗോകുൽ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉടുമ്പൻചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്നാട്ടുകാരായ പ്രതികൾ അവിടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.

Related Articles

Back to top button