കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു..
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലാട്ട് എബ്രഹാം (70) ആണ് കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് കുത്തിയത്. നെഞ്ചിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കൂരാച്ചുണ്ട് കോട്ടപ്പാലത്ത് ഇന്നലെ കാട്ടുപോത്തിറങ്ങിയിരുന്നു. കൂരാച്ചുണ്ട് അങ്ങാടിക്കടുത്താണ് കാട്ടുപോത്തിനെ കണ്ടത്. മൂന്നെണ്ണമുണ്ടെന്നാണു നാട്ടുകാർ പറഞ്ഞത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു