കാട്ടുപന്നിയുടെ ആക്രമണം.. വിദ്യാർത്ഥിനിക്ക്…
വയനാട്: വെണ്ണിയോട് വിദ്യാർത്ഥിനിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് സഹനയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെ 9.30 യോടെ മദ്രസയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞുവരികയായിരുന്നു. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.