കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍….

വടക്കാഞ്ചേരിയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് ദാരുണമായ സംഭവം നടന്നത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്‍റെ ഭാര്യ കല്യാണി (78) ആണ് മരിച്ചത്. അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു.  പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ കരീം ആണ് പ്രതിയെന്ന് കണ്ടെത്തിയത്.  അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button