കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു..യുവാക്കൾ പിടിയില്‍..,.

തൃശ്ശൂര്‍: കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ച യുവാക്കൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന്ന് ഭക്ഷണം എറിഞ്ഞായിരുന്നു പ്രകോപനം.സംഭവത്തിൽ തമിഴ്‌നാട് റാണി പേട്ട് സ്വദേശി സ്വാഗത് അടക്കം ഏഴു പേരാണ് പോലീസ് പിടിയിൽ ആയത്.സമീപത്തേക്ക് ചെന്ന സ്വാഗതിനെ ആന ഓടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.സംഘം സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button