കാട്ടാന ആക്രമണം… വീട് തകർത്തു….
പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം. പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്ക് നേരെയായിരുന്നു കാട്ടാനകളുടെ ആക്രമണമുണ്ടായത്. കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. മണിയാർ– കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ഗോപി നാഗൻ എന്നയാളുടെ വീട് കാട്ടാന തകർത്തു. ചക്കക്കൊമ്പനാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറഞ്ഞു.