കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി….വനം വകുപ്പ് വാച്ചറുടെ കൈയ്ക്ക് പരിക്ക്…

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരിക്കേറ്റത്. പാലക്കാവ് ഭാഗത്ത്‌ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആണ് സംഭവം.
ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസമായി ഈ മേഖലയിൽ കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ടായിരുന്നു. കാട്ടാനയെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button