കാട്ടാനയാക്രമണം…പടയപ്പയും ചക്കക്കൊമ്പനും….

തൊടുപുഴ: ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. പുലർച്ചയോടെയാണ് ആന കൃഷിത്തോട്ടത്തിൽ എത്തിയത്. ജനവാസ മേഖലയിൽ തുടരുന്ന ആന കൃഷികൾ നശിപ്പിക്കുകയാണ്. ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെൻറ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും നശിപ്പിച്ചു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസവും ആന വൻ നാശനഷ്ടം വരുത്തിയിരുന്നു.

Related Articles

Back to top button