കാട്ടാക്കടയിൽ യുവതിയും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ..കൊലപാതകം…

തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ടു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഈ വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.

റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button