കഴുത്തിലെ കറുപ്പ് മാറാന്‍

ഒട്ടുമിക്ക സ്ത്രീകളുടെയും പ്രശ്‌നമാണ് കഴുത്തിലെ കറുപ്പ്. പ്രത്യേകിച്ച് വണ്ണമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശനം കൂടിയാണിത്. എത്ര ക്രീമുകള്‍ ഉപയോഗിച്ചാലും മരുന്നുകള്‍ കഴിച്ചാലും കഴുത്തിലെ കറുപ്പ് പൂര്‍ണമായും മാറില്ല. എന്നാല്‍, കഴുത്തിലെ കറുപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ മാറാന്‍ പല വിദ്യകളുണ്ട്.

അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പിന് പരിഹാരം നല്‍കും. കറ്റാര്‍വാഴയിലും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് കഴുത്തിലെ കറുപ്പിന് മാറ്റം വരും.

വാള്‍നട്ട് പൊടിച്ച് തൈരില്‍ ഇട്ട് നല്ലതുപോലെ പേസ്റ്റാക്കുക. ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ഇത് കഴുത്തിലെ കറുപ്പിനെ അകറ്റും. കറുപ്പകറ്റി ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങാനീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

നാരങ്ങാനീരിലുള്ള ആസിഡ് ഗുണങ്ങളാണ് കറുപ്പിനെ അകറ്റുന്നത്. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങാനീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല, ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. ഉരുളക്കിളങ്ങ് വേവിച്ച് പൊടിച്ച് ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇതും കഴുത്തിലെ കറുപ്പ് അകറ്റും.

Related Articles

Back to top button