കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചെന്ന് ബി.ജെ .പി സംസ്ഥാന നേതാവ്…..
ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് ജയരാജ് പറയുന്നു. ശബ്ദ സംഭാഷണം ഇങ്ങനെ…’ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച സമയത്ത്, അദ്ദേഹത്തിന്റെ പേര് അടൂര്‍ പ്രകാശ്. ഞാന്‍ 25000.. ഏതാണ്ട് 82 മുതല്‍ ഒരു ലക്ഷം വരെ ഇരട്ട വോട്ടുകള്‍ കണ്ടെത്തി. ഡിസ്ട്രിക്ട് കളക്ടര്‍ ആയിരിക്കും റിട്ടേണിങ് ഓഫീസര്‍, അവരോട് പറഞ്ഞു. കളക്ടര്‍ അടിയന്തരമായി മുന്നറിയിപ്പ് നല്കി. ഇരട്ട വോട്ട് രേഖപ്പെടുത്തിയാല്‍ രണ്ട് വര്‍ഷം ശിക്ഷ ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താ സമ്മേളനം നടത്തി മുന്നറിയിപ്പ് നല്കി. ചരിത്രത്തില്‍ ആദ്യമായിട്ട് ആ മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചു. ഇടതു സ്വാധീനമുള്ള മണ്ഡലമായിരുന്നു അത്. രിത്രത്തില്‍ ആദ്യമായിട്ട് ജയിച്ചു. ഞങ്ങളുടെ കുറച്ച് അംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു’