കഴക്കൂട്ടത്ത് 13 കാരിയെ കാണാനില്ല..കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പൊലീസിൽ അറിയിക്കുക….

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല. കണിയാപുരം മുസ്ലീം ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയും ആസാം സ്വദേശിയുമായഅൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാതായത്.പോലീസും നാട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.

ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button