കഴക്കൂട്ടം സബ് ട്രഷറിയിൽ തട്ടിപ്പ്.. പ്രധാന പ്രതി അറസ്റ്റിൽ….

കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്ന് തട്ടിപ്പ് നടത്തിയ പ്രധാന പ്രതി അറസ്റ്റിൽ. സബ് ട്രഷറി അക്കൗണ്ടന്റ് ആയ വിജയരാജിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്യ്തത്. നെയ്യാറ്റിൻകര സ്വദേശിയായ വിജയരാജ് സസ്പെൻഷനിലായിരുന്നു. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി മോഹനകുമാരിയുടെ കയ്യിൽ നിന്നും രണ്ടുര ലക്ഷം രൂപയും , മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും ആറു ലക്ഷത്തി എഴുപതിനായിരം രൂപയും തുടങ്ങി പല അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത് .

Related Articles

Back to top button