കഴക്കൂട്ടം ബീയർ പാർലറിൽ അഞ്ചു പേരെ കുത്തിപ്പരികേൽപ്പിച്ച സംഭവം..പ്രതി പിടിയിൽ…
നിരവധി കേസിലെ പ്രതിയും കൊലക്കേസ് പ്രതിയുമായ ചിറയിൻകീഴ് സ്വദേശി അഭിജിത്തിനെ കഴക്കൂട്ടം പോലീസ് പിടികൂടി . ചിറയിൻകീഴ് കൊലക്കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത് എന്ന ശ്രീക്കുട്ടൻ . മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നാണ് കഴക്കൂട്ടം പോലീസ് അഭിജിത്തിനെ പിടികൂടിയത്. ജിമ്മിൽ ട്രയിനറായി ജോലി നോക്കവെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.