കള്ളുഷാപ്പുകളിൽ വിജിലൻസ് പരിശോധന… മാവേലിക്കരിലെ മൺകുടം ഷാപ്പ്… കായംകുളത്തെ മേനാംപള്ളി ഷാപ്പ്… ചെങ്ങന്നൂരിലെ കിളിയന്തറ ഷാപ്പ്…
അമ്പലപ്പുഴ : ജില്ലയിൽ ചേർത്തല വയലാർ ഉള്ള പാഞ്ചാലി ഷാപ്പ്, കുട്ടനാട് പൂപ്പള്ളിയിൽ ഉള്ള ആറ്റുമുഖം ഷാപ്പ്, മാവേലിക്കരിൽ ഉള്ള മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂർ ഉള്ള കിളിയന്തറ കള്ളുഷാപ്പ്, എന്നിവിടങ്ങളിലാണ് വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
അളവിൽ കൂടുതൽ കള്ള് ഷാപ്പുകളിൽ സംഭരിക്കുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കള്ളുഷാപ്പുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. അളവിൽ കൂടുതൽ കള്ള് ഷാപ്പുകളിൽ കണ്ടെത്തിയതിനെ തുടർന്ന് അതാത് എക്സൈസ് റേഞ്ചിന്റെ കീഴിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കൂടുതൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു. കുട്ടനാട് പൂപ്പള്ളിയിൽ ഉള്ള ആറ്റുമുഖം ഷാപ്പിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. ഷാപ്പിനെതിരെ കേസെടുത്തു. ഷാപ്പിനെതിരെ കേസെടുത്തു. ഇൻസ്പെക്ടർമാരായ ആർ. രാജേഷ് കുമാർ ,എം കെ പ്രശാന്ത്കുമാർ, ജിംസ്റ്റൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ അളവിൽ കൂടുതൽ കള്ള് ഷാപ്പുകളിൽ സംഭരിച്ചിരിക്കുന്നതായി കണ്ടെത്തി.