കള്ളക്കടല്‍ ഭീഷണി തുടരുന്നു..ഇന്നും ഓറഞ്ച് അലേര്‍ട്ട്…
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് വൈകീട്ട് വരെ അതിതീവ്ര തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ഇന്നലെ വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.