കളിയിക്കാവിള ദീപു കൊലപാതകം..സുനിൽ കുമാർ പിടിയിൽ…

കളിയിക്കാവിള കൊലപാതകക്കേസിൽ ഒളിവിലായിരുന്ന സുനിൽ കുമാർ പിടിയിൽ. തിരുവന്തപുരം പാറശ്ശാലയിൽ നിന്നാണ് സുനിലിനെ പൊലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.

മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

Related Articles

Back to top button