കളിയിക്കാവിള കൊലപാതകം….ഒളിവിലുള്ള സുനിൽകുമാറുമായി ബന്ധമുള്ള മൂന്നുപേരെ കസ്റ്റഡിയിലെടുത്തു….
പാറശ്ശാല : കളിയിക്കാവിള ദീപു കൊലക്കേസിൽ പ്രതി സജികുമാർ ഉപയോഗിച്ച സർജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയ സുനിൽകുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു.അന്വേഷണത്തിന്റെ ഭാഗമായി സുനിൽകുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുനിൽകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രൻ, സുനിൽകുമാർ പാർട്ണറായ സർജിക്കൽ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവർ ക്ഷേത്രത്തിനു സമീപത്തെ സർവീസ് സെന്റർ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
കൊല നടത്തുന്നതിന് സർജിക്കൽ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങൾ എന്നിവ നൽകിയ സർജിക്കൽ സ്ഥാപനത്തിന്റെ പാർട്ണറാണ് സുനിൽകുമാർ. ഇയാൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ബന്ധങ്ങളുണ്ട്. സജികുമാർ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്