കളിപ്പാട്ടമാണെന്ന് കരുതി പാമ്പിനെ കൈയില്‍ എടുത്തു..പിന്നാലെ കുഞ്ഞ് കടിച്ച് കൊന്നു….

ഒരു വയസുള്ള കുട്ടി പാമ്പിനെ കടിച്ചു കൊന്നു.വീടിന്റെ ടെറസില്‍ ഇരുന്ന് കുട്ടി കളിക്കുമ്പോളാണ് സംഭവം നടന്നത്.കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്പിനെ എടുത്ത് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടതില്‍ അമ്പരപ്പിലാണ് കുട്ടിയുടെ കുടുംബം.ബിഹാറിലെ ഗയയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന സംഭവം പുറത്തുവന്നത്. കുട്ടിക്ക് സമീപം ചത്ത പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശാരീരികമായി യാതൊരു പരിക്കുമില്ലെന്ന് സ്ഥിരീകരിച്ചു. വിഷമില്ലാത്ത പാമ്പിനെ എടുത്താണ് കുട്ടി കളിച്ചത്. കുട്ടിക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.

Related Articles

Back to top button