കളിക്കാവിള ദീപു കൊലക്കേസ്.. ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്താതെ അമ്പിളി..സ്വയം കുറ്റം ഏറ്റെടുത്തു…
കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ മൊഴികൾ മാറ്റി പറഞ്ഞ് പ്രതി അമ്പിളി പൊലീസിനെ കബളിപ്പിക്കുകയാണെന്ന് വിവരം.ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും ഇതുവരെയും അമ്പിളി പറഞ്ഞിട്ടില്ല.അതേസമയം എല്ലാ കുറ്റവും പ്രതി സ്വയം ഏറ്റതായും വിവരമുണ്ട്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടന്നു വരുകയാണെന്ന് കളിയിക്കാവിള പൊലീസ് അറിയിച്ചു. കൃത്യം സ്വയം ഏറ്റെടുക്കാനുള്ള പ്രതിയുടെ മൊഴിയിൽ സംശയമുണ്ടെന്നും പൊലീസ് പറയുന്നു.
ഇന്ന് പുലർച്ചെ കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തുപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി പിടിയിലായ പ്രതിയെ തമിഴ്നാട് പോലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സജികുമാർ. ദീപുവിനെ അമ്പിളി കൊലപ്പെടുത്തിയതിൻറെ കാരണം ഇപ്പോഴും ദുരൂഹമാണ്.കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇത്രയും ക്രിമിനലായ അമ്പിളിയെ എന്തിന് ദീപു യാത്രയിൽ ഒപ്പം കൂട്ടി എന്നതും ദുരൂഹമാണ്. അന്വേഷണത്തിൻ്റെ ഭാഗമായി തമിഴ്നാട് പൊലീസ് ദീപുവിൻറെ ക്വാറി യൂണിറ്റിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.