കളരിപ്പയറ്റ് ദേശിയ മത്സരത്തിൽ വെള്ളി മെഡൽ നേടി അരൂർ സ്വദേശി….

അരൂർ: പതിനാറാമത് കളരിപ്പയറ്റ് ദേശിയ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ അരൂർ അരൂക്കുറ്റി സ്വദേശി നിരഞ്ജന ടി.എ. വെള്ളി മെഡൽ നേടി.സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ലക്ഷ്മി ഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ നടന്ന 16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആണ് അരൂക്കുറ്റി തൊട്ടാളശ്ശേരി നികർത്തിൽ അനിൽകുമാർ വിജിമോൾ ദമ്പതികളുടെ മകൾ നിരഞ്ജന റ്റി.എ. വെള്ളി മെഡൽനേടിയത്.സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയ്ക്ക് വേണ്ടി സ്വർണ്ണം നേടിയിരുന്നു ,സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ നടക്കുന്ന മത്സരങ്ങളിലും യുവജനക്ഷേമ വകുപ്പ്നടത്തുന്നകേരളോത്സവം കളരിപ്പയറ്റ് മത്സരങ്ങളിലും നിരവധി തവണ വിജയിച്ചിട്ടുണ്ട്.

കൈപ്പോര് – ഓപ്പൺ ഫൈറ്റിംഗിൽ ഛത്തീസ്ഗഢിന്റെ മിഷയുമായി ഏറ്റ് മുട്ടിയാണ് കേരളത്തിന് വേണ്ടി ഇപ്പോൾ ദേശീയ മത്സരത്തിൽ മെഡൽ നേടിയത്.ചുള്ളിക്കൽ ടി.എം. ഐ കളരിയിലെ യു .ഉബൈദ് ഗുരുക്കളാണ് പരിശീലകൻ.

Related Articles

Back to top button