കളമശേരി ബോംബ് സ്ഫോടനം.. കീഴടങ്ങിയ ആളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്…
തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ ഉത്തരവാദിത്തമേറ്റെടുത്ത് കീഴടങ്ങിയ ആളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി സ്വദേശിയായ മാർട്ടിൻ (48) ആണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.