കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗും രേഖകളും ഉടമയ്ക്ക് നൽകി പത്താം ക്ലാസ് വിദ്യാർത്ഥികൾ…
നെയ്യാർഡാം: കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗും രേഖകളും ഉടമയ്ക്ക് നൽകി പത്താം ക്ലാസ് വിദ്യാർത്ഥികൾ മാതൃകയായി.നെയ്യാർ ഡാം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലുള്ള പത്താംക്ലാസ് വിദ്യാർത്ഥി കളായ അഭിനവ്, അമേഷ്, അദ്വൈത്, പ്രണവ്, ശ്രീജിത്, ആര്യൻ,അഭിമന്യു എന്നിവരാണ് സ്കൂൾ പരിസരത്ത്നിന്നും 5000 രൂപയും, ചികിത്സാ രേഖകളും, താക്കോൽ കൂട്ടങ്ങളും അടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയ ഉടൻ സമീപത്തുള്ള നെയ്യാർ ഡാം പൊലീസ്ഷനിൽ എത്തി അഡിഷണൽ എസ്.ഐ പ്രവീൺ കുമാറിന്കൈമാറിയത്.പേഴ്സിൽ ഉണ്ടായിരുന്ന ഒ പി ടിക്കറ്റ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നഷ്ടപ്പെട്ട പണവും പഴ്സും രേഖകളും തൃശൂർ സ്വദേശി കിഷോറിന്റേതാണെന്ന് മനസ്സിലായി. നെയ്യാർഡാമിലെത്തി മടങ്ങിയപ്പോഴാണ് പഴ്സ് നഷ്ടമായത്.തുടർന്ന് സ്റ്റേഷനിലെത്തി പഴ്സ് കൈപ്പറ്റിയ കിഷോർ കുട്ടികൾക്ക് ആശംസ അറിയിച്ചാണ് മടങ്ങിയത്.



