കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിന് കൈമാറി ആശുപത്രി ജീവനക്കാരി മാതൃകയായി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി വിജയകുമാരിയാണ് കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി 10.30ഓടെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് വിജയകുമാരിക്ക് സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ അവർ എയ്ഡ് പോസ്റ്റിലെത്തി പൊലീസിന് കൈമാറി. ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിയായ മഞ്ജുവിൻ്റെ 5 പവൻ്റെ സ്വർണമാല ജോലി ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട വിവരം പൊലീസിനെ രാത്രി 10 ഓടെ അറിയിച്ചിരുന്നു. ഇതു തിരയുന്നതിനിടെയാണ് വിജയകുമാരി കളഞ്ഞുകിട്ടിയ സ്വർണമാലയുമായി എത്തിയത്. എയ്ഡ് പോസ്റ്റ് പൊലീസ് വിജയകുമാരിയുടെ പക്കൽ നിന്നും മാല വാങ്ങി മഞ്ജുവിന് നൽകി..