കളഞ്ഞുകിട്ടിയ മോതിരം ക്ഷേത്ര ഭാരവാഹികളെ ഏൽപ്പിച്ച് വിദ്യാർത്ഥി മാതൃകയായി
വെള്ളറട: ക്ഷേത്രോത്സവത്തിനിടെ കളഞ്ഞുകിട്ടിയ മോതിരം ക്ഷേത്ര ഭാരവാഹികളെ ഏൽപ്പിച്ച് വിദ്യാർത്ഥി മാതൃകയായി. കീഴാറൂർ രാജരാജേശ്വരി ക്ഷേത്ര ഉത്സവത്തിനെത്തിയപ്പോഴാണ് കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പി ആർ അശ്വിന് സ്വർണ മോതിരം കളഞ്ഞുകിട്ടിയത്. മാതൃകാ പ്രവർത്തനം നടത്തിയ അശ്വിനെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ആദരിച്ചു. പുനയൻകോണം ശാന്തത്തിൽ രാജേഷ് കുമാറിൻ്റെയും പ്രിയയുടെയും മകനാണ് അശ്വിൻ ,സഹോദരി അശ്വതി പിആർ .