കല്യാണപ്പന്തലില്‍ വധുവും വരനും ചുംബിച്ചു..കുടുംബങ്ങൾ തമ്മിൽ അടിയോടടി..വരനും മർദ്ദനം…
വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതോടെ തർക്കം. വടിയും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വധുവിന്റെ അച്ഛനുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മീററ്റിലാണ് കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായത് .വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്.ചുംബിച്ചത് ചോദ്യം ചെയ്ത് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ വിവാഹവേദിയില്‍ കയറി വധുവിന്റെ ബന്ധുക്കള്‍ വരനെയും മര്‍ദിച്ചു.
ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് വിവാഹം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേദിയിൽ നിന്ന് ചുംബിച്ചത്. ഉടൻ തന്നെ പ്രകോപിതരായ കുടുംബാഗംങ്ങൾ തമ്മിൽ അടിക്കാൻ തുടങ്ങി.പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപ്പെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചടങ്ങിനിടെ വരന് വധുവിനെ ബലമായി ചുംബിക്കുകയായിരുന്നെന്ന് പെണ്‍വീട്ടുകാര്‍ ആരോപിച്ചു.