കല്യാണം മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് മക്കൾ പിതാവിനെ കുത്തി കൊന്നു….
തങ്ങളുടെ കല്യാണം മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് മക്കൾ അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍ (50) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അച്ഛനെ ആക്രമിച്ച മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍(26) പോപാത് വാഹുല്‍(30) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമ്പത്ത് മരണപ്പെട്ടു . ഇക്കഴിഞ്ഞ മെയ് എട്ടാം തീയതിയാണ് സമ്പത്തിനെ ഇയാളുടെ രണ്ട് ആൺമക്കൾ ആക്രമിച്ചത്. മൂർച്ചയേറിയ ഇരുമ്പ് കമ്പികൊണ്ട് ഇരുവരും ചേർന്ന് കുത്തി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സമ്പത്തിന് എട്ടോളം കുത്തേറ്റതായാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. തങ്ങളുടെ വിവാഹം വൈകാന്‍ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ഇരുവരും സമ്പത്തിനെ ആക്രമിച്ചത്. പ്രകാശും പോപാതും ഏറെ നാളായി വിവാഹം കഴിക്കാൻ താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ തൊഴിൽ രഹിതരായ ഇവരുടെ വിവാഹകാര്യത്തിന് പിതാവ് വേണ്ടത്ര താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.