കലോത്സവ കോഴക്കേസ്.. മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍…

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിൽ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേരള സര്‍വകലാശാല കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങൾ പരിശീലിപ്പിച്ച ടീമാണ് എന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ല എന്നും നൃത്താധ്യാപകർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിനു സമമാണ് കേസ് എന്നും ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അഡ്വ. ബി.എ.ആളൂർ മുഖേന പരിശീലകര്‍ നൽകിയ ഹർജിയിൽ പറയുന്നു.

Related Articles

Back to top button