കലിപ്പ് തീര്‍ത്ത് സഞ്ജു…110 മീറ്ററിന്റെ കൂറ്റന്‍ സിക്‌സര്‍….
സിംബാബ്‌വെക്കെതിരെ അവസാന ടി20യില്‍ സഞ്ജു സാംസണിന്റെ (45 പന്തില്‍ 58) ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെയുടെ (26) ഇന്നിംഗ്‌സ് കൂടിയാണ് ഇന്ത്യയെ 150 കടത്താന്‍ സഹായിച്ചത്. റിയാന്‍ പരാഗിനൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.