കലശലായ വയറുവേദന…ഞെട്ടിച്ചുകൊണ്ട് 14കാരി….

കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാരെ പോലും നടുക്കിക്കൊണ്ട് 14കാരി അപ്രതീക്ഷിതമായി പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് 9-ാം ക്ലാസുകാരി പ്രസവിച്ചത്. കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തുകയും പിന്നാലെ പ്രസവിക്കുകയുമായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. അത്തരത്തിലുള്ള യാതൊരു ലക്ഷണങ്ങളും പെൺകുട്ടി പ്രകടിപ്പിച്ചിരുന്നില്ലെന്നാണ്‌ അധ്യാപകരുടെ പ്രതികരണം.

ഗർഭിണിയുടേതായ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ പെൺകുട്ടി പ്രസവിച്ചതോടെ ആശുപത്രിയിലെ ഡോക്ടർമാരും ആശയക്കുഴപ്പത്തിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Related Articles

Back to top button