കലയുടേത് കൊലപാതകം തന്നെ….സ്ഥിരീകരിച്ച് പൊലീസ്…തെളിവുകൾ ലഭിച്ചു…

ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധന നടത്തും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.

Related Articles

Back to top button