കറ്റാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം… പിതാവ് കൊല്ലപ്പെട്ടു… മകൻ കസ്റ്റഡിയിൽ…
മാവേലിക്കര- രണ്ടാഴ്ചത്തെ ഇടവെളയിൽ കറ്റാനത്ത് വീണ്ടും കൊലപാതകം. കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഭരണിക്കാവ് പഞ്ചായത്തിലെ ആറാം വാർഡിൽ ലക്ഷമി ഭവനം വീട്ടിൽ ഉത്തമൻ(70) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5.45ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഉത്തമന്റ് നെഞ്ചിന് മുകളിൽ രക്തം കട്ടി പിടിച്ച നിലയിൽ മുറിവ് ഉണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന് സoശയമുണ്ട്. പിതാവിനെ മകൻ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അവിവാഹിതരായ ആൺ മക്കളോടൊപ്പമാണ് ഉത്തമൻ വീട്ടിൽ താമസ്സിച്ചിരുന്നത്. മക്കളായ ഉദയകുമാർ(40), ഇല്ലാസ്(35) എന്നിവർ മദ്യത്തിന് അടിമകളും നിരന്തരം പിതാവിനെ മർദ്ദിക്കുന്ന സ്വഭാവക്കാരും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂത്ത മകനായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉത്തമന്റ് ഭാര്യ ലക്ഷമികുട്ടി ചെങ്ങന്നൂരുള്ള ഓർഫനേജിൽ ആണ്.
സമാനമായ രീതിയിൽ ഈ മാസം 8ന് മദ്യപിക്കാൻ പണം നൽകിയില്ലെന്ന കാരണത്താൽ മകൻ അമ്മയെ കഴുത്തിൽ കയർ മുറുക്കി മർദ്ദിച്ചു കൊന്നിരുന്നു. ഭരണിക്കാവ് തെക്ക് ആയിരംകുന്ന് പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമയാണ് (53) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയമകൻ നിധിനെ (28) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാടിനെ നടക്കി വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.